ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല/അക്ഷരവൃക്ഷം/നല്ല ആരോഗ്യം

16:20, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panayillps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല ആരോഗ്യം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ആരോഗ്യം

അനസും ഷെബിനും കൂട്ടുകാർ ആണ്. അനസ് എന്നും നേരത്തെ എഴുന്നേൽക്കും. പല്ല് തേക്കും, കുളിക്കും, വാപ്പയെയും ഉമ്മയെയും സഹായിക്കും. ആവശ്യത്തിന് മാത്രം ആഹാരം കഴിക്കും. ഓടി ചാടി കളിക്കും. വൃത്തി ഉള്ള വസ്ത്രമേ ധരിക്കുകയുള്ളു. എന്നും സ്കൂളിൽ പോകും.
എന്നാൽ ഷെബിൻ അങ്ങനെ അല്ല. അവൻ ഒരുപാട് സമയം കിട ഉറങ്ങും. വൃത്തി ആയി നടക്കുകയില്ല. വാരി വലിച്ചു തിന്നും. പൊണ്ണത്തടിയനാണ്.എന്നും ഓരോരോ അസുഖങ്ങൾ..
 മിക്കവാറും സ്കൂളിൽ പോകാറില്ല. ടീച്ചർ വിവരം അന്വേഷിച്ചു. ഷെബിൻ വല്ലാതെ വിഷമിച്ചു.. നമ്മൾ നല്ല ആരോഗ്യം വേണം എങ്കിൽ നല്ല ശീലങ്ങൾ പാലിക്കണം എന്ന് ടീച്ചർ പറഞ്ഞു. ഷെബിന് തന്റെ തെറ്റ് മനസിലായി...
 

സാദിയ എസ്
2 എ ഗവണ്മെന്റ് എൽ പി സ് ചിലക്കൂർ പണയിൽ
വർക്കല ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ