രോഗം വരാതെ നോക്കേണം നാം കരുത്തുള്ളവരാകേണം ഇലക്കറി പച്ചക്കറി പഴവർഗങ്ങൾ വേണ്ടുവോളം കഴിക്കേണം ഓടി - ചാടി അഭ്യാസങ്ങൾ കാട്ടണം യോഗയും നൃത്തവും ദിനചര്യയാക്കണം കാർഷികവൃത്തി രോഗപ്രതിരോധത്തിന് വ്യായാമവും രോഗപ്രതിരോധത്തിന് ആയുർവേദം ശീലമാക്കാം പഴമയെ സ്വന്തമാക്കാം കൈ - കാൽ കഴുകി വീട്ടിൽ കയറാം ശുചിത്വശീലം പാലിക്കാം നന്മവിതറും പുഞ്ചിരിയോടെ മറ്റുള്ളവരെ വരവേൽക്കാം സാമൂഹിക അകലം പാലിക്കാം നല്ല നാളെക്കായ് കാതോർക്കാം