അമിതവേഗത്തിലായ് പാഞ്ഞടുത്തീടുന്നു ആധുനികമാരക രോഗപീഢ.. കൊറോണയെന്നൊര ദൃശ്യശത്രുതൻ ക്രൂരതയാം കോവിഡ തിലൊന്നു മാത്രം ഇരുകൊല്ലങ്ങൾക്ക് പിന്നിലായ്നോക്കിയാ ലീവിധം വിളയാടി നിപ്പ രോഗം അതിനെ തടുത്ത് തു രത്തിയോടിച്ച നാം അതിജീവിക്കും തീർച്ച ! യീ കൊവിഡിനെ. കരുതലായ് പാലിക്കാം മെയ്യകലം കരുതിടാമെന്നെന്നു മാത്മബന്ധം ഇരിക്കുവിൻ,സുരക്ഷിതരായ് വീടിനുള്ളിൽ അറിയുവിൻ നാടുണ്ട് നമ്മോടൊപ്പം മെയ്യനങ്ങി നിത്യം വ്യായാമം ചെയ്യണം മിതഭക്ഷണം ഭുജി ച്ചീടുകയും വേണം പരിസരശുചിത്വവും വ്യക്തിശുചിത്വവും വ്യക്തിശുചിത്വവും പാലിച്ച് രോഗ പ്രതിരോധവുംനേടാം ഭയമല്ല വേണ്ടത് കരുതലാണ് ഭീതിയിനി വേണ്ട, ജാഗ്രത പുലർത്താം രക്ഷയ്ക്കൊരാളല്ല ഒത്തിരിപ്പേരുണ്ട് രാപ്പകലെന്നില്ലാതെ നമുക്കു വേണ്ടി..