15:32, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannadiparambaghss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവനത്താൽ മറികടന്ന് കേരള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പണ്ട് കാലങ്ങൾ പഠിപ്പിച്ച ആചാരം
പണ്ട് തന്നെ മറവി കൊണ്ടുപോകുന്നു
പണ്ടു പറഞ്ഞു മറക്കരുതെന്നത്
ഇപ്പോഴതാ വീണ്ടെടുത്തിരിക്കുന്നു
വവ്വാലുകൾ നിപ്പ കൊണ്ടെന്ന് വന്നിടും
മനുഷ്യരോടിയൊളിച്ചീടും നാടെങ്ങും
അപ്പോൾ പ്രളയം വന്ന് കേരളം മുങ്ങി
ഒത്തു ചേർന്നിരുന്നവർ കേരളത്തെ പൊക്കി
അപ്പോഴതാ കൊറോണ എന്നൊരു
വൈറസിനെയും കൊണ്ടുവരുന്നു വിദേശികൾ
കേരളമാകെയും പിടിപ്പെട്ടൊരു
മാരക രോഗമായി മാറുന്നു കൊറോണ
നിപ്പയും താണ്ടി പ്രളയവും താണ്ടി
ചൈനയിൽ നിന്നു വരുന്നു കൊറോണ
കൊറോണയിൽ നിന്നും മോചനം നേടാൻ
കേരളമിങ്ങാകെ നെട്ടോട്ടമോടുന്നു
ലോകമൊട്ടാകെ ലോക്ഡൗണിലാകുന്നു
എല്ലാ മനുഷ്യരും വീടിനുള്ളിലാകുന്നു
കൊറോണ എന്നൊരു മാരക രോഗത്തെ
അതിജീവനത്താൽ മറികടക്കാം നമുക്ക്