ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/രൗദ്രം

15:28, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രൗദ്രം

മുൻകാല സ്മരണയിൽ
കൺ നിറയ്‌ക്കുന്നിതാ
വേദനാ ജനകമാം ഭൂമി
വിശ്വം വിറയ്ക്കുന്നു
നേത്രം നിറയുന്നു
ഒഴുകുന്നിതാ ചുടുകണ്ണീർ
കൊല്ലരുതേ നിങ്ങൾ
വെട്ടരുതേ നിങ്ങൾ
മാറിടം വെട്ടിപ്പിളർക്കരുതേ
ഗതകാല സ്മരണയിൽ
മാനമുരുകുന്നിതാ
വേദനാജനകമാം ഭൂമി
തീക്കനൽ വാരിയെറിഞ്ഞിടും
നാൾകളിൽ നേത്രങ്ങൾ
പൂട്ടിയിരിക്കും അവർ
രൗദ്ര ഭാവം വരും
നേത്രം ജ്വലിച്ചിടും
അന്നു നീ സാക്ഷിയായ്‌ നിന്നിടും
കൊല്ലരുതേ നിങ്ങൾ
വെട്ടരുതേ നിങ്ങൾ
മാറിടം വെട്ടിപ്പിളർക്കരുതേ

ചന്ദന എൽ
7 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത