15:20, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ<!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ
വൈറലാകുന്നു കൊറോണ
വൈറസായൊരീ കൊറോണ
ലോകം സൂഷ്മതയിൽ പരതുന്നു
സൂഷ്മാണു ലോകത്തിൽ പടരുന്നു
ഒരുങ്ങുകയാണ് 'ഞാനും'എന്റെ
മോഹങ്ങളും അതിമോഹങ്ങളും
അല്ല,കാലം ഒുക്കുകയാണ്
നാലുചുവരുകൾക്കുള്ളിൽ എന്നെ.
പുനർചിന്തനത്തിന്റെ നാളുകൾ
പുലരികൾ,സന്ധ്യകൾ പിന്നെ കറുത്തരാത്രികൾ
ഭൂമിയിലേക്കമർന്ന മർത്ത്യന്റെ കറുത്ത
കൈകൾ തെല്ലൊന്നയഞ്ഞുവോ ?
നിലാവിൻ പുഞ്ചിരിയിലതു തെളിഞ്ഞുവോ?
വൻമരങ്ങൾ നീട്ടി ശ്വസിച്ചുവോ?
കാറ്റിൽ അലിഞ്ഞ അതിന്റെ നിശ്വാസം,എന്റെ ശ്വാസം
ഞാനുമറിയുന്നു വസുന്ധര തണുക്കുന്നു.
അടച്ചിടപ്പെട്ടവർക്ക് ഒരുതരം ശ്വാസംമുട്ടൽ
ആശുപത്രികളിൽ ജീവശ്വാസത്തിനായ് പിടയുന്ന രോഗികൾ
വിലയേറിയ ശ്വാസയന്ത്രം ഘടിപ്പിച്ച്
ശ്വസിക്കുന്നു ചിലർ,ശ്വാസം നിലക്കുന്നു ചിലരുടെ
ശ്വസിച്ചു മുന്നേറുന്നു മറ്റുചിലർ
മരണം മണക്കുന്ന നഗരങ്ങൾ,തെരുവുകൾ
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുയരുന്നു
ഉത്തരങ്ങളിൽ നിന്നുണ്ടായ ചോദ്യങ്ങൾ