എസ്.എ.എൽ.പി.എസ് ഓലത്താന്നി/അക്ഷരവൃക്ഷം/വിപത്ത്
വിപത്ത് (കവിത)
ഭീതിയുടെ കാലമിത് ഭീകരമാംനേരമിത് വമ്പനും ഭീരുവും ഒന്നു പോലാകുന്ന ഭാരതാംബതൻ ഐക്യമുണരുന്ന വേദാന്തവേദത്തിൻ സാരമിത് വീഥികൾ നിർജ്ജനം വയലുകൾ നിഷ്ഫലം സാഗരം ശാന്തിതൻ കാരുണ്യ കൗതുകം ഹൈന്ദവ നെന്നില്ല ക്രൈസ്തവ നെന്നില്ല മുസൽമാനുമില്ലിന്ന് ജൂതനുമില്ലിങ്ങ് ഏക മാം ജാതിയത് മനുഷ്യ ജാതി കാലത്തിൻ ഘടികാരമ ലറുന്നു ഉച്ഛത്തിൽഉണരുക ചേരുകതിന്മ വെറുക്കുക മണ്ണോടു ചേരുന്ന മൺമയമാം ഈ ഭൂവിൻ നന്മകൾ ഓർക്കുക നിത്യവുമേ...............
|