ചൈനയിലെ വുഹാനിൽനിന്ന് പിറവിയെടുത്തൊരു പരമാണുവെ ലോകത്തെ വിരൽ തുമ്പിലൊതുക്കിയ മനുജനെ ഭീതിയിലാഴ്ത്തി നീ....... വികസിതമെന്നോ അവികസിതമെന്നോ വികസ്വരമെന്നോ വ്യത്യാസമില്ലാതെ മുട്ടുമടക്കുന്നു ലോകരാഷ്ട്രങ്ങൾ കോവിഡ് എന്ന നിന്റെ മുമ്പിൽ ഭാരതാംബയുടെ മക്കളാണ് ഞങ്ങൾ നേരിടും നിന്നെ ജാഗ്രതയോടെ പതറില്ല നിൻ അകൃത്യങ്ങളിൽ ഐക്യത്തിൻ വാളേന്തിയിതാ അതിജീവിക്കും ഞങ്ങൾ നേരിടും നിന്നെ പുതിയൊരു പ്രതിരോധ മരുന്നിലൂടെ അതുവരെ നിന്നെ തഞ്ചത്തിലാക്കാൻ "ബ്രേക്ക് ദി ചെയ‍്നും"..."ലോക് ഡൗണും"
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത