പേടി വേണ്ട കരുതൽ മതി... പോരാടുവാൻ നേരമായി കൂട്ടരേ പ്രതിരോധ മാർഗത്തിലൂടെ... കണ്ണി പൊട്ടിക്കാം നമ്മുക്കി ദുരത്തിനലയടികളിൽ നിന്നും മുക്തി നേടാം. ഒഴിവാക്കിടാം സ്നേഹസന്ദർശനം നമ്മുക്കൊഴിവാക്കിടാം ഹസ്തദാനം. അൽപകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട. പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരെ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു ജനതയെ തന്നെയല്ലേ? ആരോഗ്യരക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ . ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം.