പരിസ്ഥിതിയെ സംരക്ഷിക്കുന്നു മനുഷ്യൻ
പുഴകളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നു മനുഷ്യൻ
രോഗത്തെ വിളിച്ചു വരുത്തുന്നു മനുഷ്യൻ
പല രോഗങ്ങളാൾ വലയുന്നു മനുഷ്യൻ
പാതകളിൽ വലിച്ചെറിയുന്നു മാലിന്യങ്ങൾ
ദു൪ഗന്ധം വമിക്കുന്ന വഴിയോരങ്ങൾ
ഈച്ചകൾ ,കൊതുകുകൾ, എലികൾ
എന്നിവ നി൪ഭയമായ് അങ്ങുമിങ്ങും
എലിപ്പനി, കോളറ, വയറിളക്കം
വ്യാധികൾ മാറാതെ നിന്നിടുന്നു
റോഡുകൾ കോളാമ്പികളാക്കുന്നമനുഷ്യ൪
പാതകൾ ശൗചാലയങ്ങളാക്കിടുന്നു
പാനിക്കാം നല്ല ശീലങ്ങലളെ
ആരോഗ്യമോടെ ജീവിച്ചിടാം