ജി.ബി.എച്ച്. എസ്.എസ്. തിരൂർ/അക്ഷരവൃക്ഷം/അതിജീവനം

11:52, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19016 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം
രാവിലെ എണീറ്റത്  മുതൽ രാത്രി കിടക്കുംവരെ പിങ്കിയുടെ വീട്ടിൽ ന്യൂസിന്റെ  ശബ്ദമാണ്.  അവൾ മനസ്സിൽ പിറുപിറുത്തു, ഇനി എപ്പോളാണോവോ  അച്ചന്റെ അടുത്തുനിന്നു ആ റിമോട്ട് ഒന്നു കയ്യിൽ കിട്ടുക.ഇന്ന് 4 മണിക്ക് ഏഷ്യാനെറ്റിൽ "ഫ്രോസൺ' ഉള്ളതാ. ഇപ്പോളൊന്നും റിമോട്ട് കിട്ടുമെന്ന് തോന്നുന്നില്ല. ഏതായാലും അമ്മയുടെ അടുത്തേക്ക് പോയിട്ടുവരാം. അമ്മ ഇപ്പോളും ഫോണിൽത്തന്നെ. "അകലം പാലിക്കണം, കൈകൾ ഇടക്കിടെ സോപ്പിട്ടു കഴുകണം, അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക,  ഇറങ്ങുമ്പോൾ  മാസ്ക് ധരിക്കുക ' എന്നൊക്കെ ആരോടോ സംസാരിക്കുകയാണ്. പിന്നെ എന്താവശ്യമുണ്ടെങ്കിലും  എന്നെ വിളിക്കണം എന്നും പറയുന്നതു കേട്ടു. ആദ്യം അവൾക്കൊന്നും മനസിലായില്ല. അമ്മ ഫോൺ ചെയ്തുകഴിഞ്ഞതിനു ശേഷം അവൾ അമ്മയോട് അതിനെക്കുറിച്ച്ചോദിച്ചു. അപ്പൊ അമ്മ പറഞ്ഞു ഹസീന

ആന്റിയാണ് വിളിച്ചതെന്ന്. ആന്റിയുടെ ഭർത്താവ് വിദേശത്താണ്. രണ്ടുലക്ഷം  രൂപയോളം മാസം ശമ്പളം വാങ്ങുന്നയാൾ. ഇപ്പോഴത്തെ അവസ്ഥയിൽ  അവിടുന്ന് പണം അയക്കാൻ പറ്റുന്നില്ലത്രേ. ആന്റിയെയും മക്കളെയും കാണാൻ തിടുക്കമായെങ്കിലും അവിടുന്ന് രക്ഷപെടാൻ നിവർത്തിയില്ലാതെ കഷ്ടപ്പെടുന്നു. അഞ്ച് മാസം മുൻപ് അച്ഛൻ പ്രവാസം നിർത്തി വന്നില്ലായിരുന്നുവെങ്കിൽ...... ആളുകൾ മഹാമാരിയെ ഭയന്നു പുറത്തിറങ്ങുന്നില്ല. അതുകൊണ്ട് പക്ഷികളും മൃഗങ്ങളുമെല്ലാം സ്വതന്ത്രരായിരിക്കുന്നു. അവർക്ക് ആരെയും ഭയപെടേണ്ടതില്ല. വാഹനങ്ങളുടെ കോലാഹലങ്ങളോ,  പൊടിപടലങ്ങളോ, പുകയോ, പരിസ്ഥിതി മലിനീകരണകളോ ഇല്ല. പ്രകൃതി ഇപ്പോൾ സന്തോഷവതിയാണ്. പണ്ട് കാരണവന്മാർ പറഞ്ഞിരുന്നു പുറത്തുപോയി വന്നാൽ കയ്യും കാലും നന്നായി കഴുകണമെന്നു, അതിനായി വെള്ളം നിറച്ച കിണ്ടിയും പുറത്തുവക്കും. അച്ചന്റെ വാക്കുകളിൽനിന്നും പിങ്കിക്ക് ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ  കഴിഞ്ഞു. എല്ലാറ്റിനും തലയാട്ടികൊണ്ട് അവൾ അകത്തേക്ക് ചെന്ന്  കിണ്ടിയെടുത്തു  പുറത്തുവന്നു. എന്നിട്ടച്ഛനോടു പറഞ്ഞു ഇതിനി നമ്മുടെ ഉമ്മറത്തുതന്നെ ഇരിക്കട്ടെ, പ്രളയം വന്നപ്പോൾ എല്ലാവരും ഒറ്റകെട്ടായി നിന്നു, ഇപ്പോളിതാ കോവിഡ് 19 എന്ന മഹാമാരിയിലും ശത്രുതകളെല്ലാം  മറന്നു പരസ്പരം സഹായിച്ചുകൊണ്ടു  ജനങ്ങൾ ഒറ്റകെട്ടായി നിക്കുന്നു. പ്രശ്നങ്ങൾ വരു മ്പോൾ  മാത്രം എന്തിനാണ് നമ്മൾ ഇങ്ങനെ ചിന്തിക്കുന്നത്.. അല്ലാതെതന്നെ നമുക്കൊരുമിക്കണം നമ്മുടെ നാടിനെ ദൈവത്തിന്റെ നാടാക്കി  മാറ്റണം. അവൾ മനസ്സുരുകി പ്രാർത്ഥിച്ചു ഒരു നല്ലനാളേക്കു വേണ്ടി... ശ്രീലക്ഷ്മി കെ കടവത്ത്

ശ്രീലക്ഷ്മി കെ കടവത്ത്
6 C ജി ബി എച്ഛ് എസ്‌ എസ്‌ തിരുർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ