കൊറോണതൻ ഭീതിയിൽ ജനം പകച്ചു നിന്നു
ഈ പ്രപഞ്ചത്തെയാകെ വിഴുങ്ങും വ്യാധിയാണീ കൊറോണ
കോടിക്കണക്കിനു ജനങ്ങളെ ഭക്ഷിച്ച
ബാധയാണീ കൊറോണ
രാവേത്, പകലേതെന്നറിയാതെ ജീവിതം തെരുവിൽ പിടഞ്ഞുവീഴുന്നു
താങ്ങാവും കൈകളിൽ പോലും അവരറിയാതെ പറ്റിപ്പിടിക്കും കൊറോണ
ജാതിയില്ല, മതമില്ലാ..
മനുഷ്യരെ ഭക്ഷിക്കും അണുവിന്
പരസ്പരം സ്നേഹത്താൽ കൈകോർക്കുമെങ്കിലോ അവർ പോലും അറിയാതെ പകരും കൊറോണ
നമുക്ക് തടയാം സോപ്പാൽ നമ്മുടെ കൈകളെയെല്ലാം കഴുകാം
വീട്ടിലിരിക്കാം തുരത്താം കൊറോണയെ കൂട്ടരെ..