10:34, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= **കരുതലോടെ** <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാളേക്ക് കൈകോർത്തിടാനായ്
ഇന്നു വിരൽകോർത്തു കഴുകണം നമ്മൾ,
നാളേക്ക് പുഞ്ചിരിതൂകാൻ
ഇന്നു മുഖവും മറച്ചിടാം,
നീളെ
മധു മധുരം നുകർന്നിടാം
നാടിൻ
നറുതേൻ നിറയ്ക്കുവാൻ കൂടാം
പിരിയാതെ പിരിയും ദിനങ്ങൾ
പുതുപ്രതിരോധ മുറകളായ്ത്തീരും
പൊഴിയാതെ കാത്തുവയ്ക്കേണം
സദാ പുലരുന്നവഴിയിലായ് പൂക്കൾ
ഹൃദയം പകുത്തുനൽകിടാം ആരോഗ്യ
മികവിന്റെ മാലാഖമാർക്കായ്...
അകമുള്ള മാനവ ജന്മം, ഇനിയും
പൊരുതി ജയിക്കട്ടെയെന്നും.