KKVUPS Vettampally/അക്ഷരവൃക്ഷം| /പുനർജ്ജന്മം

പുനർജ്ജന്മം 

]പുനർജ്ജന്മം ഇരുളിന്റെ മറ നീക്കി സൂര്യൻ ഉദിച്ചു ഉയർന്നു. അപ്പു നടക്കുകയാണ്. താഴ്വരകളിലൂടെ, കാട്ടുപാതയിലൂടെ, നദീതീരങ്ങളിലൂടെ, പച്ചപട്ടു വിരിച്ച മൈതാനത്തിലൂടെ, അരുവിയുടെ കള കള ആരവങ്ങളും പക്ഷികളുടെ മൂളിപ്പാട്ടും കേട്ട്.

ടൗണിലെ വൈദ്യശാലയിൽ മുത്തശ്ശിക്ക് മരുന്ന് വാങ്ങാനെത്തിയ അപ്പു അവിടം കണ്ട് അത്ഭുതപ്പെട്ടു പോയി. ഒരുപാട് ജനങ്ങൾ, കാലുകുത്താൻ ഇടമില്ലാതെ ചീറി പായുന്ന വാഹങ്ങൾ, ചുടുകാറ്റ്, തിളച്ചു നിൽക്കുന്ന സൂര്യൻ.വിയർത്തൊലിച്ച അവന് അവിടെ oru മരവും കാണാൻ ആയില്ല. കുടിവെള്ളത്തിനുപോലും അവർ ചോദിക്കുന്നത് കൊള്ളവിലയാണ്. ഇത്രയും ആളുകൾ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇവിടെ മരങ്ങൾ ഇല്ല എന്നവൻ ചിന്തിച്ചു. പോകുന്ന വഴിയിലൊക്കെ വലിയ വലിയ കെട്ടിടങ്ങൾ. ഒരു നദിയോ കുളമോ ഇല്ല. ഈ പരിസ്ഥിതിയെ സംരക്ഷിക്കാൻഇവിടെ ആരും ഇല്ലായെന്ന് അവന് മനസ്സിലായി. അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.


നാട്ടുകാരെ, നിങ്ങൾ ഓർക്കുക ഈ പരിസ്ഥിതി നശിച്ചാൽ നിങ്ങൾ ഇല്ലാതാകും. വായു കിട്ടാതെ മരിച്ചു വീഴും. ദയവായി നിങ്ങൾ ഈ ലോകത്തെ, ഈ നഗരത്തെ നശിപ്പിക്കാൻ ഇടവരുത്തരുത്. ഇതു കേട്ട ജനങ്ങൾ ഒറ്റകെട്ടായി നിന്ന് ആത്മാർത്ഥമായി പിന്നീട് മരങ്ങൾ വച്ചു പിടിപ്പിച്ചു.

    അവിടെ സുന്ദരമായ ഒരു സ്ഥലം പുനർജനിച്ചു. 


പരിസ്ഥിതിയെ സംരക്ഷിക്കുക 🙏🙏

          അമ്മു.ഡി.എസ്    
           
            ഏഴ്.ബി.
       കെ.കെ.വി.യു.പി.എസ്. വേട്ടമ്പള്ളി.


]

        [KKVUPS Vettampally/അക്ഷരവൃക്ഷം/|ശുചിത്വം പഠിപ്പിച്ച പാഠം
]ശുചിത്വം പഠിപ്പിച്ച പാഠം
       
                     പണ്ടെരിക്കൽ 'നാഗർ' എന്ന സുന്ദരമായ ഗ്രാമമുണ്ടായിരുന്നു. സന്തോഷത്തോടേയും  ശുചിത്വത്തോടേയും താമസിച്ചു പോയി കൊണ്ടിരിന്നു. അപ്പോൾ 'ടിനു' എന്ന വൃത്തിഹീനമായ തവള ഗ്രാമത്തിലെത്തിയത് അവന്റെ കൂടേ അവന്റെ കുടുംബവും ഉണ്ടായിരുന്നു. അവർ വൃത്തിഹീനമായ ഓടക്കുഴിക്കകത്തായിരുന്നു താമസിച്ചിരുന്നത്. ടീനുവിനും കുടുംബത്തിനും വൃത്തിയെന്നത് ഒട്ടുമില്ലായിരുന്നു. ഇവർ വൃത്തിയുള്ള ഗ്രാമത്തെ ഒരാഴ്ച്ചക്കൊണ്ട് വൃത്തിഹീനമാക്കി. അങ്ങനെ വൃത്തിയും ശുചിത്വവും മില്ലാതെ അവർ ജീവിച്ചു പോയി. അങ്ങനയൊരിക്കൽ ടീനു തന്റെ ഭാര്യയോട് പറഞ്ഞു,  എന്റെ പ്രിയതമേ എനിക്കീ സ്ഥലം വളരെയധികം ഇഷ്ടമായി. വൃത്തിയുള്ള ഈ ഗ്രാമം വൃത്തിഹീനമാക്കിയാൽ ഇവിടെയുള്ള ഗ്രാമവാസികൾ ഒന്നും പറയില്ല.അതേ ചേട്ടാ എനിക്കും മക്കൾക്കും ഇവിടെ വളരെയധികം ഇഷ്ടമായി, ടീനുവിന്റെ  ഭാര്യ പറഞ്ഞു. അങ്ങനെയൊരിക്കൽ ഇവരുടെ ശല്യം സഹിക്കിതെ ഗ്രാമവാസികൾ പരാതി നൽകി. പരാതി അനുസരിച്ച് ഓഫീസർ ടീനുവിന്റെ വീട്ടിലെത്തി കാര്യങ്ങൾ വിശദമാക്കി പറഞ്ഞു. നിങ്ങൾ വേണമെങ്കിൽ ഇവിടെ നിന്ന് പൊയ്ക്കോളൂ. ഞങ്ങൾക്ക് ഇവിടെ നിന്ന് പോകാൻ താൽപര്യമില്ല., ടീനു പറഞ്ഞു. അങ്ങനെ  ടീനുവിന്റെ ശല്യം സഹിക്കവയ്യാതെ  ഓഫീസർ  തിരിച്ചുപോയി.  അങ്ങനെയിരിക്കെ  ഒരു ദിവസം മുന്ന എന്ന ദുഷ്ടനായ ചേര ഇരതേടി പോവുകയായിരുന്നു.  അപ്പോളാണ് ടീനുവിന്റെ  മക്കളുടെ ശബ്ദം കേട്ടത്. അങ്ങനെ മുന്ന ടീനുവിന്റെ  വീട്ടിലേക്ക് ഇഴഞ്ഞു പോയി. മുന്ന കുട്ടികളെ കണ്ടതോടെ കഴിക്കാനായി തുടങ്ങുകയാ യിരുന്നു മുന്നയിൽ നിന്ന് രക്ഷപ്പെട്ട് ടീനുവിന്റെ കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി തുടങ്ങി. മുന്നയും പിറകേ ഓടി. പെട്ടെന്ന് മുന്നയുടെ തലയിൽ വലിയൊരു  പെട്ടി വന്നു വീണു. മുന്ന വേദന കൊണ്ട്  ഓടി പോയി. അവസാനം അവർ രക്ഷപ്പെട്ടു. ഇതിലൂടെ അവർ ഒരു കാര്യം മനസ്സിലായി വൃത്തിയില്ലാതെ കഴിഞ്ഞാൽ ഇതേ പോലെ അപകടങ്ങൾ വരും. അങ്ങനെ അവർ  ശുചിത്വവും വൃത്തിയുമുള്ള സ്ഥലത്തേക്കു മാറി സന്തോഷത്തോടെ ജീവിച്ചു പോയി. അതുകൊണ്ട്  നാഗർ ഗ്രാമവും ശുചിത്വത്തോടേയും സമാധാനത്തോടേയും കഴിഞ്ഞു പോയി.

{{BoxBottom1 | പേര്= ആദിത്യരാജ്‌ എ | ക്ലാസ്സ്=

"https://schoolwiki.in/index.php?title=KKVUPS_Vettampally/അക്ഷരവൃക്ഷം&oldid=743142" എന്ന താളിൽനിന്ന് ശേഖരിച്ചത്