എ.യു.പി.എസ് വെരൂർ/അക്ഷരവൃക്ഷം/കൊറോണ

09:01, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


കാലത്തിന്റെ മാറ്റം വല്ലാത്തൊരത്ഭുതമാണ്...,
 സത്യത്തിൽ കാലത്തിനേക്കാൾ
വേഗത്തിൽ മാറിയത് കോലം മാറിയ
നമ്മളാണെന്നുള്ളത് പച്ചയായ പരമാർത്ഥം...
ബന്ധനം എന്നത് തടവറയാണെങ്കിലും
ബന്ധനം മാണ് അതിൽ ഓർമ്മകൾ പോലും
 ഏതോ വികാരത്തിന് വേണ്ടി മാതൃത്വത്തെ പോലും
മാന്യതയില്ലായ്മയിലേക്ക് തള്ളിവിട്ട് ഒരുകൂട്ടർ
രക്ത ബന്ധം മറന്നു കണ്ണിൽ ചോര യില്ലാത്ത
പച്ച മൃഗം മായി മാറിയ മനുഷ്യൻ മറ്റൊരു കൂട്ടർ
മുന്നിലേക്ക് വരുമ്പോൾ തളർന്നു കിടക്കുന്നവന്
 ഞാനൊരു താങ്ങാണെന്ന് പറഞ്ഞ്
സുമനസ്സുമായി മറ്റൊരുവശം കടന്നുവരുന്നു കലികാലം
പൊട്ടിച്ചെറിയാം ഒറ്റ കെട്ടായി
കൈ കഴുകി മഹാമാരി തൻ ചങ്ങല
പട പൊരുതാം അതി ജീവിക്കാം
പിറന്ന മണ്ണിൻ തൻ നന്മ ക്കായി
കാത്തിരിക്കാം കരുതലോടെ
അതി ജീവിക്കാം ന്ന പ്രത്യാ ശയിൽ
നമ്മുടെ നിശ്ചയർഡിയ ത്തിനു മുന്നിൽ
 മുന്നിൽ കൊറൊണാ കീഴടങ്ങൂ
നമുക്ക് പൊരുതാം അടച്ചു പൂട്ടിയ കേരളത്തിനു വേണ്ടി
നമ്മുടെ മണ്ണിൽ നമ്മുടെ അശ്രദ്ധ കൊണ്ട്
ഒരു ജീവനും പൊലിയാതിരിക്കാൻ
ഒറ്റ കെട്ടായി നമ്മളും
നമ്മുടെ കർത്തവ്യനി
രധരായ ഭരണാധികാരി കൾക്കൊപ്പം
ഇപ്പോൾ ആശയങ്ങൾ കൊണ്ട്
യുദ്ധം ചെയ്യേണ്ട സമയമല്ല.
വിവേകം കൊണ്ട് ഉണർന്നിരിക്കേണ്ട സമയമാണ്.
പരസ്പരം കടിച്ചു കീറാൻ നമുക്കിനിയും
ബാക്കിയാവേണ്ടതില്ലേ !
എന്നെങ്കിലും ഓർക്കുക .
ഇതും നമ്മൾ അതിജീവിക്കും..
ഓരോ ജീവനും വിലപ്പെട്ടതാണ്.
മനുഷ്യൻ ഇത്ര ഒക്കെ ഉള്ളൂ എന്ന
      തിരിച്ചറിവാണ് വേണ്ടത്..
എല്ലാരേയും ഒരു പോലെ കണ്ട് പ്രാർത്ഥിക്കുക
നാളെ ഞാനോ നിങ്ങളോ ആവാം
            
                                            

സോനു പ്രദീപ്‌
6 E എ.യു.പി.എസ് വെരൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത