പച്ചപുതപ്പിൻ വിടവിലൂടോടി- യിറങ്ങും നീർച്ചാലുകളിൽ നീന്തി തുടിക്കും പരൽമീൻ കണ്ണുകൾ തേടുന്നു തൻ ഇണയെ സൂര്യൻ്റെ നിർമ്മല സ്പർശത്തിൽ മിഴിതുറക്കും പൂവുകളും പൂമൊട്ടുകളിൽ തേൻ നുകരും പൂമ്പാറ്റകളും അറിയുന്നില്ല ആ പൂവിൻ സുഗന്ധം പച്ചില വള്ളിയിൽ തൊട്ടുതലോടും കുഞ്ഞിളംതെന്നൽ അറിയുന്നില്ല തൻ കുളിരെ ത്രയെന്ന് ഓടിൻ വിടവിലൂടൂർന്നിറങ്ങും വെള്ളി- നൂൽകമ്പിപോൽ മഴത്തുള്ളികളിൽ ഓടികളിക്കും കടലാസുവഞ്ചികൾ പാറിപ്പറക്കും ചെക പൂവിൻ സുഗന്ധത്തിൽ ഓടി നടക്കും കുഞ്ഞിളം തെന്നൽ കൊഴിയുന്നു വിരിയുന്നു പൂവുകൾ മുട്ടുകൾ പടരുന്നു വല്ലികൾ ചുറ്റുമെങ്ങും ഒടുവിൽ കാലത്തിൻ നീരൊഴുക്കിൽ എല്ലാം വെറും ഒരു ഓർമ്മയായ് ഓടി മറയുന്നു നിദ്രയിൽ കിനാവു പോലെ എവിടെയെൻ പച്ചപ്പിൻ നെൽപ്പാടങ്ങൾ എവിടെയെൻ ഓടുന്ന നീർച്ചാലുകൾ വറ്റിവരണ്ടെല്ലാം നാശമായ് തീരവെ വലയ്യുന്നു മനുഷ്യൻ ഒരു തുള്ളി നീരിനായ്