ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

22:54, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41029ghsmangad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസ്ഥിതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ പരിസ്ഥിതി

ഭൂമിയും ജീവജാലങ്ങളും അന്തരീക്ഷവും തമ്മിലുള്ള സമൈക്യമാണ് പരിസ്ഥിതി.മണ്ണും ഭൂമിയും അന്തരീക്ഷവും വായുവും ജലവും പ്രകൃതിവിഭവങ്ങളും മനുഷ്യരും പക്ഷിമൃഗാദികളും സസ്യങ്ങളും എല്ലാം പ്രത്യേക അനുപാതത്തിൽ ഉൾക്കൊള്ളുന്ന ഒന്നാണ് പരിസ്ഥിതി എന്ന പദംകൊണ്ട് അർത്ഥമാക്കുന്നത്.ഇതിൽ ഏതെങ്കിലും ഘടകത്തിനുണ്ടാകുന്ന പ്രതികൂലമായ സാഹചര്യം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും.പരിസ്ഥിതി സംരക്ഷണത്തിന് അനിവാര്യമായ ഒന്നാണ് വനസംരക്ഷണം.പരിസ്ഥിതിയുടെ സന്തുലനാവസ്ഥ നിലനിർത്തുന്നതും പ്രകൃതിയെ സംരക്ഷിക്കുന്നതും വനങ്ങളാണ്.അപൂർവ്വങ്ങളായ ഒൗഷധസസ്യങ്ങളുടെ അക്ഷയഖനി കൂടിയാണ് വനങ്ങൾ.വനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് വനപാലനത്തിന്റെ തത്ത്വങ്ങളും പ്രയോഗങ്ങളും അടിസ്ഥാനപ്പെടുത്തി വനശാസ്ത്രമെന്ന ശാസ്ത്ര ശാഖയും വികസിപ്പിച്ചിട്ടുണ്ട്.ഇന്നു സാധാരണക്കാരായ ആളുകൾ മുതൽ മഹാപണ്ഡിതന്മാരായ ശാസ്ത്രജ്‍ഞന്മാർ വരെ എല്ലാവരും ചർച്ച ചെയ്യുന്ന ഒരു വിഷയമായാണ് പരിസ്ഥിതി സംരക്ഷണം. പരിസ്ഥിതിയിൽ വരുന്ന മാറ്റം ജനജീവിതത്തെ ദുരിതപുർണ്ണമായിത്തീർക്കുന്നുവെന്നും അത് ഭുമിയുടെ നിലനിൽപ്പിനു തന്നെ ഭീക്ഷണി ഉയർത്തുമെന്നുമെല്ലാം പലരും ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്.മനുഷ്യന്റെ ബുദ്ധിശുന്യമായ പ്രവർത്തനങ്ങൾ പലതും ഈ ഭുമിയുടെയും അതിലെ ജീവജാലങ്ങങ്ങളുടെയും നാശത്തിനു വഴി വയ്ക്കുന്നതായി നാം കണ്ടു കഴി‍ഞ്ഞു.ഇങ്ങനെ ആധുനിക ജീവിത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുവേണ്ടി പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവണത നാം അവസാനിപ്പിച്ചേ മതിയാകൂ.

ജ്യോത്സ്ന
5 എ ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം