സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
കോവിഡ് 19 അഥവാ കൊറോണ വൈറസ് ഇന്ന് ലോകത്തെ അടക്കി ഭരിച്ചു കൊണ്ടിരിക്കുന്ന മഹാമാരി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സംഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.കോവിഡ് 19 ആദ്യമായി സ്ഥിരീകരിച്ച ചൈനയിലെ വുഹാൻ നഗരത്തിൽ പോസറ്റീവ് കേസുകൾ കൂടിക്കൂടി വന്നപ്പോൾ 3,4 മാസത്തേക്ക് ആ രോഗത്തെ പോസറ്റീവ് ആയി നേരിടാൻ അവർ ശ്രമിച്ചു.അതിന്റെ ഫലമായി അമേരിക്കയിലെയും ഇറ്റലിയിലെയും സ്പെയിനിലെയും കണക്കുകൾ വെച്ച് നോക്കുമ്പോൾ രോഗബാധിതരുടെ എണ്ണവും രോഗം ബാധിച്ച് മരിച്ചവരുടെയും എണ്ണം ഫലപ്രദമായി നിയന്ത്രിക്കാൻ ചൈനയ്ക്ക് കഴിഞ്ഞു.വുഹാനിലെ ചന്തകളിൽ നിന്നും പൊട്ടിപ്പുറപ്പെട്ടു എന്ന് കരുതുന്ന ഈ വൈറസ് എവിടെ നിന്ന് എങ്ങനെ എന്ന ചോദ്യത്തിനൊന്നും ഇന്നും വ്യക്തതയില്ല. ചൈനയുടെ ജൈവായുധമാണിതെന്ന് ചിലർ ഇതിനെ വ്യാഖ്യാനിക്കുമ്പോൾ അമേരിക്ക തങ്ങളുടെ അടിത്തറ ഇളക്കാനായി ഇളക്കി വിട്ടതാണെന്നതാണ് ചൈനയുടെ വാദം.എങ്കിലും വാസ്തവം ഇന്നും വ്യക്തമല്ല. എന്തിരുന്നാലും ചൈന അതിനെ വേണ്ട രീതിയിൽ പ്രതിരോധിച്ചു.ഇന്ന് വുഹാൻ അsക്കമുള്ള നഗരങ്ങൾ സാധാരണ ഗതിയിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുന്നു.ചൈനയിൽ സാധാരണ രീതികൾ തിരിച്ചു വന്നു കൊണ്ടിരിക്കുമ്പോൾ മറ്റുള്ള രാജ്യങ്ങൾ തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്. കാട്ടു തീ പോലെ പടർന്നു കൊണ്ടിരിക്കയാണ്.മിക്ക വികസിത രാജ്യങ്ങളും ഈ കാട്ടുതീ അണയ്ക്കാനുള്ള പ്രതിവിധി എടുത്തത് അത് പടർന്ന് പിടിച്ചതിന് ശേഷമാണ്. ആദ്യത്തെ കനൽ വീണപ്പോൾ തന്നെ അതിനെ അണയ്ക്കാമായിരുന്നു. പക്ഷേ അതിന് തയ്യാറാവാത്തതിന്റെ പ്രതിഫലമാണ് നാം ഇന്ന് ഇറ്റലിയിലും അമേരിക്കയിലും സ്പെയിനിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും കണ്ട് വരുന്നത്. മരണ നിരക്കും രോഗബാധിതരുടെ നിരക്കും ദിനംപ്രതി കൂടിക്കൊണ്ടിരിക്കയാണ്. ആയിരങ്ങൾ മരിച്ചു വീഴുകയാണ്.
*`Vacation in corona season |