ബാല്യകാലഓർമ്മകൾ കുട്ടിക്കാലത്തെ ഓർമ്മതൻ പൂങ്കാവനത്തിൽ ഓർത്തുപോകുന്നു ഞാനെന്റെ ബാല്യകാലം. പഴങ്ങൾ പറിച്ചു നടന്നകാലം പാടവരമ്പത്തൂടെ ഓടിനടന്നകാലം ഓർത്തുപോകുന്നു ഞാനെന്റെ ബാല്യകാലം . ഉമ്മയോട് മിഠായി വാങ്ങിത്തരാൻ വാശിപിടിച്ചകാലം..... കാലിൽ മുള്ളു തറച്ചു വേദനിച്ചകാലം മൃഗങ്ങളെ തൊട്ടുനോക്കാൻ ആഗ്രഹിച്ചകാലം ..... ഓർത്തുപോകുന്നു ഞാനെന്റെ ബാല്യകാലം . മഴയത്ത് മുറ്റത്ത് ചാടിക്കളിച്ചകാലം മഴയത്ത് തോണികൾ ഉണ്ടാക്കിയൊഴുക്കിയകാലം കടലിൽപോയി പട്ടം പറപ്പിച്ചകാലം ഓർത്തുപോകുന്നു ഞാനെന്റെ ബാല്യകാലം .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത