24251

11 ജനുവരി 2017 ചേർന്നു
19:44, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24251 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/കൊച്ചു പൂമ്പാറ്റ | കൊച്ചു പൂമ്പാറ്റ]] {{BoxTop...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊച്ചു പൂമ്പാറ്റ

തോട്ടത്തിലെത്തിയ പൂമ്പാറ്റ
കുഞ്ഞു പൂമ്പാറ്റ
ഏഴഴകുള്ളൊരു പൂമ്പാറ്റ
വർണ്ണ പ്പൂമ്പാറ്റ
തെച്ചിപ്പൂവിലെ തേൻ നുകർന്നു
പുന്നാര പൂമ്പാറ്റ
റ്റാറ്റാ പറഞ്ഞു പാറിപ്പോയി
കുഞ്ഞു പൂമ്പാറ്റ
നാളുകളേറെ കഴിഞ്ഞിട്ടും
പൂമ്പാറ്റക്കുഞ്ഞു വന്നില്ല
തൊടിയിലൊക്കെ തിരഞ്ഞിട്ടും
പൂമ്പാറ്റകുഞ്ഞിനെ കണ്ടില്ല
സങ്കടമെല്ലാം ഉള്ളിലൊതുക്കി
വീട്ടിലിരിക്കും നേരത്തു
ഉണ്ണിക്കുട്ടൻ കുഞ്ഞനിയൻ
കാതിൽ ചൊല്ലി വൻരഹസ്യം
കോവിഡിന്റെ നാൾമുതൽക്കെ
പൂമ്പാറ്റക്കുഞ്ഞു വീട്ടിലാണത്രേ
അകലം പാലിക്കാനായിട്ട്
വീട്ടിൽത്തന്നെയിരിപ്പാണത്രെ.

ജുവൽ ജിയോ
4 എ എൽ പി എസ്, വൈലത്തൂർ ഈസ്റ്റ്
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=ഉപയോക്താവ്:24251&oldid=739441" എന്ന താളിൽനിന്ന് ശേഖരിച്ചത്