തെളിനീർ ഒഴുകിയ- പുഴകളിലെല്ലാം ചപ്പും ചവറും ഒഴുകുന്നു തെളിനീർ ഒഴുകിയ പുഴകളാണെങ്കിലും തെളിനീരു കാണുവാൻ ഭാഗ്യമില്ല.... കതിരുകൾ കൊയ്തൊരു പാടമാണെങ്കിലും കതിരുകൾ കാണുവാൻ ഭാഗ്യമില്ല.... കതിരുകൾക്കിടയിലും തെളിനീർ പുഴയിലും ചപ്പും ചവറുമായ് കൂത്താടികൾ പുതിയൊരു ലോകവും പുതിയൊരു രോഗവും ഒഴുകി വരുന്നത് പുഴകളിലുടെ പുലരിയിൽ ഒഴുകിയ പൂക്കൾക്കു പകരം മനുഷ്യർ ഒഴുക്കുന്നു മരണഹേതു.... സംസ്കാരമൊഴുകിയ പുഴക്കരയിൽ മദ്യസൽക്കാരമായിന്നു കൂട്ടരെല്ലാം... ഒഴുകിയ പുഴകളെ തഴുകിയുണർത്തി കൈതോലകാടുകൾ ഇല്ലിവിടെ......