17:59, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rafeekka(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി
മർത്യാ നീ കാണുന്നുവോ
പ്രകൃതി തൻ സുന്ദര ദൃശ്യം
പൂക്കൾ തൻ മാറിൽ പൂന്തേനുണ്ണും
ചിത്രശലഭത്തിൻ കൂട്ടം
നെൽക്കതിർ കൊത്തി
പറക്കും കിളികളും
സാന്ദ്രമാം താളത്തിൽ ഒഴുകും പുഴകളും
നിറഞ്ഞൊരീ ഭൂമിയെ കാണുന്നുവോ
മനുഷ്യാ നീ അറിയുന്നുവോ
ആ മാതൃഭൂവിൻ വിലാപം നീയാൽ
മുറിവേറ്റപ്പെടുന്ന പ്രകൃതി തൻ വിലാപം
കാവലാം മനുഷ്യാ നീ
ഘാതകനായി മാറുന്നുവോ