ഗവ.എൽ.പി.സ്കൂൾ കടയ്ക്കാട്

14 ഏപ്രിൽ 2020 ചേർന്നു
15:58, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ഗവ.എൽ.പി.സ്കൂൾ കടയ്ക്കാട് (സംവാദം | സംഭാവനകൾ) ('*[[{{PAGENAMEവൃത്തിയുള്ള ഗ്രാമം| വൃത്തിയുള്ള ഗ്രാമം]]{...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • [[{{PAGENAMEവൃത്തിയുള്ള ഗ്രാമം| വൃത്തിയുള്ള ഗ്രാമം]]
വൃത്തിയുള്ള ഗ്രാമം

ഒരിക്കൽ ഒരിടത്ത് ഒരു ഗ്രാമം ഉണ്ടായിരുന്നു. വളരെ വൃത്തിഹീനമായ നാടായിരുന്നു അത്.എല്ലാവരും ആ നാടിനെ വെറുത്തിരുന്നു.മറ്റു ഗ്രാമവാസികൾ ആ നാടിനെ ചവറ്റുകൊട്ട എന്നാണ് വിളിച്ചിരുന്നത് .അഹങ്കാരികളായ അവിടുത്തെ ജനങ്ങൾ വൃത്തിഹീനമായിട്ടാെണ് നടന്നിരുന്നത്.കണ്ടിടത്തെല്ലാം ചവറിടുകയും പരിസ്ഥിതിയെ അവർ മലിനമാക്കുകയും ചെയ്തു.മറ്റു നാട്ടിലെ ആളുകളെല്ലാം പറഞ്ഞു നിങ്ങളിങ്ങനെ ആയാൽ നിങ്ങൾക്ക് മാറാരോഗങ്ങൾ വരും ,എല്ലാവരും മരിച്ചു പോകും എന്നാൽ ധിക്കാരികളായഅവർ ആരുടെയും വാക്കുകൾ അനുസരിച്ചില്ല. അങ്ങനെ ഇരിക്കെ അഹങ്കാരികളായ ഗ്രാമവാസികളെ ഒരു പാഠം പഠിപ്പിച്ചു. ആ നാട്ടിൽ പകർച്ചവ്യാധി പടർന്നു പിടിക്കാൻ തുടങ്ങി. കുറേയധികം ആളുകൾ മരണപ്പെട്ടു.അവർ കരഞ്ഞുകൊണ്ട് ഇത് പരിഹരിക്കാനുള്ള ഉപാധികളെപ്പറ്റി വൈദ്യൻമാരോട് ചോദിച്ചു. അവർ പറ‍ഞ്ഞു ഇതിനു കാരണം നിങ്ങൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാത്തത് കൊണ്ടാണ്. ആളുകൾക്ക് കാര്യം മനസ്സിലായി.അന്നു മുതൽ അവർ വൃത്തിയായി നടക്കുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്തു. അതോടെ ആ ഗ്രാമം വൃത്തിയുള്ളതായി മാറി.ആളുകൾ കൃഷി ചെയ്യാൻ തുടങ്ങിയതോടെ ആരോഗ്യമുള്ള ഒരു ജനത ഉണ്ടായി. അങ്ങനെ ആ ഗ്രാമം വൃത്തിയുള്ള ഗ്രാമം എന്നറിയപ്പെട്ടു........

മുഹമ്മദ് ആസിഫ്
IV A ജി .എൽ. പി.എസ് കടയ്ക്കാട്
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ