ശുചിത്വ ശീലമുള്ളവൻ, ശുചിത്വ ബോധമുള്ളവൻ, ഉറച്ച പൗരനായിടും, ഉലകിനു കരുത്തനും .ഉറക്കം വിട്ടുണരാതെ, മയക്കം ശീലം വയ്ക്കുവോൻ, മറന്നിടുന്നു തന്നെയും, തൻ്റെ ചുറ്റുപാടിനേം. ശുചിത്വം വന്ന ശിശുവിനും, ഇരുത്തംവന്ന നാടിനും, പവിത്രമേകിടുന്നതും, ശുചിത്വം തന്നെ നിശ്ചയം. കേരളത്തെയെന്നു മേ , കോമളത്വമാക്കുവാൻ ,കരങ്ങളിൽ തുടങ്ങണം ശുചിത്വമതിരാവിലെ . സ്വയത്തിലാരംഭിച്ചത് ഗ്യഹത്തിൽ വ്യാപാരിച്ചത് പരത്തിലാകമാനമായ് പടർന്നു പരിലസിക്കണം. വാക്കിലല്ല ശുദ്ധി , പ്രവർത്തിയാണു വൃത്തി, വിദ്യാധനം പോലെ, ശുചിത്വം ശീലമാക്കാം'
സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത