എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/അക്ഷരവൃക്ഷം/പടികൾ
എവിടെ ഇരമ്പുന്നു .. ഭീതിതതൻ ആരവം എവിടെ മുഴങ്ങുന്നു ഘോരാട്ടഹാസങ്ങൾ എവിടെ നിന്നുയരുന്നു ഈയിളം പൈതലിൻ നിലവിളി ഉയരുന്നു, നെടുവീർപ്പുകൾ വന്നിതാ ഭീകരൻ..തൂത്തെറിയുന്നിതാ ജനസഹസ്രങ്ങൾതൻ സ്വപനങ്ങളും വൈറസാണത്രെ..കൊറോണയെന്നീയൊരീ അണുവിൻ പ്രയത്നങ്ങൾ എന്തിനാവോ... നെഞ്ചുപിളർക്കുന്ന പൈതലിൻ ചോദ്യം അച്ഛനിതെന്തേ വരാത്തതമ്മേ..... ഈ മഹാമാരിയിൽ വീഴാതിരിക്കുവാൻ പ്രവാസിയാം അച്ഛൻ പ്രയത്നിക്കയാ.... പൊഴിയുന്നു പിടയുന്നു ജീവിതങ്ങൾ ലക്ഷങ്ങൾതൻ ജീവപാതകളും മർത്യനു മേലെ തിരിച്ചടിയോ ഇത് സൃഷ്ടാവേ ഉത്തരമോതീടുക മാനം വെളുത്തു തടാകം തെളിഞ്ഞു മാറി പരിസ്ഥിതി അങ്ങുമിങ്ങും... പതിറ്റാണ്ടു നീളെ മലിനമായ് മാറിയ വെനീസ് തടാകങ്ങളിൽ അത്ഭുതമായ്...
വന്നു തെളിനീരിലരയന്നങ്ങളും ഡോൾഫിനും നിരവധി മത്സ്യങ്ങളും പക്ഷികൾ വാനിൽ പറന്നുയർന്നു.. കേട്ടു അവതൻ ചിലപ്പുകളും
പാർപ്പിച്ചവൻ മൃഗശാലകളിൽ മുലപ്പാൽ നുണയാത്ത ജീവനുകൾ ദൈവം തിരിഞ്ഞു അവനെതിരെ ഇപ്പോൾ തടങ്കലിൽ ആരറിയൂ...
\ ഒടുവിലാ ദൈവങ്ങൾ വിട്ടയച്ചു
മാലാഖമാരെ ഈ ഭൂമുഖത്ത് പരിചരിക്കുന്നു അവർ ഇന്നുമെ തൻ ജീവനും പണയതിലാഴ്ത്തിയിട്ട്