ഗവ.എൽ.പി.എസ്.ചാന്നാങ്കര/അക്ഷരവൃക്ഷം/രാമുവിൻെ തിരിച്ചറിവ്

രാമുവിൻെറ തിരിച്ചറിവ്


അങ്ങകലെ ഒരു ഗ്രാമത്തിൽ രാമു എന്നു പേരായ ഒരാൾ താമസിച്ചിരുന്നു. നിറയെ ചെടികളും മരങ്ങളും നിറഞ്ഞതായിരുന്നു രാമുവിൻെ വീടും പരിസരവും. രാമു തൻെചുറ്റുപാടും വൃത്തിയായി സൂക്ഷിക്കും .എന്നാൽ തൻെ വീട്ടിലെ മാലിന്യങ്ങൾ വലിച്ചെറിയുന്നത് അയൽക്കാരനായ ദാമുവിൻെറ പറമ്പിലേക്കായിരുന്നു.ഒരു ദിവസം രാമു നടക്കാനിറങ്ങിയപ്പോൾ ദാമുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടു.മലിനമായ ചുറ്റുപാടിൽ താമസിക്കുന്നതുകൊണ്ടാണ് ദാമുവിന് അസുഖം വന്നതെന്ന് കൂടിനിന്നവർ പറഞ്ഞു. ഇതു കേട്ട് രാമുവിന് വിഷമവും കുറ്റബോധവും തോന്നി.അന്നുമുതൽ രാമു തൻെറ ശീലങ്ങൾ മാറ്റി.മാലിന്യങ്ങൾ വലിച്ചെറിയുന്നതിനു പകരം അതിനെ വളമാക്കിമാറ്റി.കൃഷിയിൽ രാമു നന്നായി തിളങ്ങി. ഇത്തരം തിരിച്ചറിവുകൾ നമ്മെ നന്മയിലേക്ക് നയിക്കും. നന്മ വിജയിക്കട്ടെ.

മുഹമ്മദ് മുഹിസിൻ എസ് എസ്
2 എ ജി എൽ പി എസ് ചാന്നാങ്കര
കണിയാപുരം ഉപജില്ല
തിരുവനന്തപിരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ