ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/പോട്ടോമാവ്
പോട്ടോമാവ്
തിരുവനന്തപുരം കുളത്തൂപ്പുഴയ്ക്കടുത്ത് അരിപ്പ വനമേഖലയിലെ പോട്ടോമാവ് എന്ന ആദിവാസി സെറ്റിൽമെന്റ്. ഒരു കാട്ടുപ്രദേശം. കാട് എന്നു പറയുമ്പോൾ ഗ്രാമമോ, നഗരമോ അല്ല. എനിക്കത് സ്വർഗ്ഗം തന്നെയാണ്. പണ്ടത്തെ ആദിവാസികളെക്കുറിച്ച് നമ്മൾ അറിഞ്ഞതു പോലെയല്ല ഇപ്പോഴത്തെ ആദിവാസികൾ. ന്യൂ ജനറേഷൻ ആദിവാസികൾ. എങ്കിലും നമ്മളെപ്പോലെ സമ്പാദ്യമൊന്നുമില്ല. അവർ കാടിന്റെ മക്കൾ. മരങ്ങൾ തരുന്ന മെത്തയും ഭക്ഷണവും - അതാണ് അവരുടെ ജീവിതം. പോട്ടോമാവ് - അതൊരു യാത്ര തന്നെയായിരുന്നു. ശുദ്ധവായു ,തണുത്ത വെള്ളം, ഒഴുകുന്ന തോട്, മെരിസ്റ്റിക്ക ഫോറസ്റ്റ്. എത്ര കണ്ടാലും മതിവരില്ല. അവിടെ എത്തുന്നവർ "എനിക്ക് കാടാണിഷ്ടം" എന്നു പറഞ്ഞു പോകും. Stay Home Stay Safe
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |