13:02, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13048(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= '''ബാല്യം''' <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരികെ പോകുവാനാഗ്രഹിക്കുന്നു
ഞാനെന്റെയാ ബാല്യകാലത്തിലേക്ക്
സുന്ദരമായൊരാ നിഷ്കളങ്ക ബാല്യം
ഓർക്കുന്നു ഞാനെന്നും വേദനയോടെ
ഇനി ഒരിക്കലും തിരികെ പോകു-
വാൻ സാധിക്കാത്തൊരെൻ കൊച്ചു ബാല്യം
കൂട്ടുകാരോടൊത്ത് വേർതിരിവില്ലാതെ
ഒന്നിച്ചുല്ലസിച്ച ആ കാലം.....
മാവിൻ കൊമ്പിലും പേരക്കൊമ്പിലും
കേറിയിറങ്ങി കളിച്ചതോർക്കുന്നു ഞാൻ
എന്നുമോർക്കുന്നു ഞാനെന്റെ
നിഷ്കളങ്ക സുന്ദര കൊച്ചു ബാല്യം