സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/അക്ഷരവൃക്ഷം/കാലം സാക്ഷി

12:55, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karukutty (സംവാദം | സംഭാവനകൾ) ('<center> <poem> ഉലകാകെ കൊട്ടിയടയ്ക്കപ്പെടുമ്പോഴും ഒറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ഉലകാകെ കൊട്ടിയടയ്ക്കപ്പെടുമ്പോഴും
ഒറ്റപ്പെടലെന്തെന്നു ഞാനറിഞ്ഞീലാ
കളിക്കാനും ചിരിച്ചുല്ലസിക്കാനുമീ
കുട്ടിക്കടലാസുതോണിയിലാളുകൾക്കു പഞ്ഞമുണ്ടായീല
എന്നാലീ നിമിഷം ഹൃദയത്തിലേതോ സിരയിൽ
നിന്നു ഞാനറിയുന്നു
അതി ക്രൂരമായൊരു വിങ്ങലോടെ
ഏകാന്തത വെറുമൊരു വാക്കല്ല
അനിർവ്വചനീയം വ്യാഖ്യാനതീതം
കാതിൽ ആയിരമാരവമുയരുമ്പോഴും
ഒന്നും കേൾക്കാനാവാതെ
മിഴിയിമകൾക്കു മുന്നിലിതാ
ശതകോടിവര്ണങ്ങള് മിന്നി മറയുമ്പോഴും.
ഒന്നും കാണാനാവാതെ ചുറ്റുമെമ്പാടും
കമ്പി പൊട്ടി തെങ്ങുമൊരു വീണ തൻ
അപശ്രുതി മാത്രം.
അറിയില്ല
ഹൃദയമെവിടെയോ വീണുടഞ്ഞു പോയി
ഓർമ്മകൾ മസ്തിഷ്കമപ്പാടെ കാർന്നു തുടങ്ങിയിരിക്കുന്നു .
ചുടുരക്തം സിരകളെയും തുളച്ചു കയറി
വെളിച്ചം കണ്ണുകളെ കുത്തികീറും പോലെ
അട്ടഹാസമാസകലം പ്രഹരങ്ങളേല്പിക്കുന്നു
ഒത്തിരി പ്രണയിച്ചൊരാ നാദങ്ങൾ പോലും
മിഴിയിണകളിൽ നീർച്ചാലുകൾ നിർമ്മിക്കുന്നു .
ഇല്ല ......................
അതിനു മാത്രമൊരനുവാദപത്രം
എന്നാൽ പാസ്സാക്കപ്പെടുകയില്ല .
എന്തെന്നാൽ ഇവരിരുവരെയും
ഒരിക്കലുമീ കടൽ തിരയിലെഈറനണിയ്ക്കില്ലെ-
ന്നെന്നോ ഞാൻ വാക്കു നൽകിയിരിക്കുന്നു.
അതിനായ് ഞാനിതാ മൗനത്താൽ
ഇരുളിലൊരുടമ്പടി എഴുതുന്നു .
എന്നെന്നേക്കുമായി ...
കാലത്തെ സാക്ഷിയാക്കി.
ആ മഹാ വൈദ്യനെ മാത്രം സാക്ഷിയാക്കി ....


 


ലക്ഷ്മി അനിൽകുമാർ
11 Biomaths സെന്റ് ജോസഫ്‌സ് ജി എച്എസ് എസ് കറുകുറ്റി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത