11:57, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 181018(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
എന്തിനൊക്കെയോ നേടിടാനുള്ള ഓട്ടമിതാ മാനവർ
ഉണ്ണാനുറങ്ങാൻ നേരമില്ല
ഓട്ടത്തിനിടയിലിതാ വന്നിടുന്നു കൊറോണ
ഒന്നിനേയും ഭയമില്ലാതെ, ആരുടേയും അനുമതി കാക്കാതെ.
സമ്പത്തെവിടെ? അധികാരമെവിടെ? കുതിച്ചു പായുന്നവരേ
ഇന്നെവിടെ നിൽക്കുന്നു വീടിനുള്ളിലോ?
സ്വന്തം ജീവൻ പോലും സംരക്ഷിക്കാൻ കഴിയാത്ത പാവകളെ
ഉണരുക നിങ്ങൾ ഉണരുക നിങ്ങൾ മാനവകുലമേ
ഒന്നൊന്നായി വന്നിടുന്ന ദുരന്തങ്ങൾക്കു കാരണം
മനുജർ വിതയ്ക്കുന്ന വിത്തിൻ പ്രതിഫലമാണെന്നു അറിയുക
വരും നാളെങ്കിലും നന്മയും കരുണയും സ്നേഹവും
ഉള്ളവരായി ജീവിക്കാം