പത്തുമാസം നൊന്തുപെറ്റമ്മയെന്നെ വളർത്തി രാവെന്നും പകലെന്നും ഇല്ലാതെ ബുദ്ധിമുട്ടി അമ്മ എന്നെ വളർത്തി അമ്മതൻ കഷ്ടപ്പാടുകൾ എന്നിൽ ജീവിതമെന്തന്നഭ്യസിപ്പിച്ചു അമ്മതൻ വാത്സല്യമെന്നിൽ കരുണയായി പൊഴിഞ്ഞു അമ്മതൻ മാതൃത്വമെന്നിൽ സ്നേഹമെന്തന്നഭ്യസിപ്പിച്ചു അമ്മയെന്നെ നേരിന്റെ നേർവഴി യെന്തെന്നറിയിച്ചു മറ്റുള്ളവർ ചെയ്യുന്ന ചെറുകുറ്റങ്ങൾ പൊറുക്കുവാനമ്മ പഠിപ്പിച്ചു
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത