സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/കവിത/ഓട്ടക്കാരൻ

08:25, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akjamsheer (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഓട്ടക്കാരൻ | color=1 }} <center> മനുഷ്യൻ എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓട്ടക്കാരൻ

മനുഷ്യൻ എന്നും ഓട്ടക്കാരനാണ്
തന്റെ പ്രാണൻ തന്നിൽ നിന്നും വിട്ടകലുംവരെ
അവൻ ഓടി കൊണ്ടിരിക്കുന്നു...
സ്വാർത്തതയ്ക്ക് പിന്നിൽ ഓടികൊണ്ടിരിക്കുമ്പോൾ
അവൻ തികച്ചും അന്ധനാണ്..
തന്റെ മുന്നിൽ കരയുന്നവർക് മുന്നിൽ ബദിരനാണ്..
തന്റെ സ്വപ്നലോകം പടി ത്തുയർതാനായി
ജീവവായു നൽകുന്ന പച്ചപ്പിനെ അവൻ ചാര മാക്കുന്നു..
ബന്ധനങ്ങൾ ഇല്ലാതെ ഒഴികികൊണ്ടിരിക്കുന്ന
ജീവജലത്തെ പിടിച്ചുകെട്ടി മലിനമാക്കുന്നു..
തന്റെ പ്രവർത്തികൾ ഒരു മാറരോഗമായി അവനെ വേട്ടയാടുമ്പോൾ
ലഹരിയും ഫാസ്റ്റ് ഫുഡും കുത്തിനിറച്ച അവന്റെ ശരീരം
തിരിച്ചൊന്നു പ്രതികരിക്കാനാകാതെ
വെറുമൊരു മാംസമായി മാറുന്നു..
തന്റെ സ്വപ്നങൾക്കൊപ്പം അവൻ നെയ്തെടുത്ത
ദാക്ഷണ്യമില്ലാത്ത അവന്റെ മരണത്തിനു മുന്നിൽ
അവന്റെ ഓട്ടമവസാനിക്കുന്നു

സിഫ്‌ന വി പി
+1 Science സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം