പാതിരിയാട് വെസ്റ്റ്എൽ.പി.എസ്/അക്ഷരവൃക്ഷം/ഡയറി
ഡയറി
ഇന്ന് രാവിലെ 4 മണിക്ക് കണികാണാൻ അമ്മൂമ്മ വിളിച്ചപ്പോൾഞാൻ ഉണർന്നത് കൺനിറച്ച് കണ്ടു കണികൊന്നയാണ് എനിക്ക് കഴിഞ്ഞവർഷത്തെ കണികാണാൻ നല്ലരസമായിരുന്നു. കാരണം കർണാടകത്തിലുള്ള എന്റെ മാമിയും മാമനും ചേച്ചിയും ഒക്കെ വന്നിരുന്നു പക്ഷെ ഇാപ്രാവിശ്യം ലോകത്ത് ബാധിച്ച മഹാമാരി കാരണം അവർക്ക് വരാൻ കഴിഞ്ഞില്ല . കഴിഞ്ഞവർ ഷം കണികണ്ടശേഷം പടക്കം പൊട്ടിച്ചിരുന്നു എന്നാൽ എനിക്ക് ഇന്ന് ഒര് രസവും തോന്നിയില്ല ലോക്ക് ഡൗൺ കാരണം പടക്കം ഒന്നും വാങ്ങാൻ കഴിഞ്ഞില്ല എനിക്ക് വളരെയധികം സങ്ക ടമായി മനസ്സിനു സന്തോഷം തോന്നാത്തതിനാൽ ഞാൻ വീണ്ടും കിടന്നുറങ്ങി അമ്പലത്തിൽ പോകാൻ പോലും പറ്റിയില്ല കൊറോണയോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി ഒരുപാട് സന്തോ ഷം തോന്നേണ്ട ദിവസം വിരസമാക്കിയതിന് . പക്ഷേ ജീവനേക്കാൾ വലുതല്ലല്ലോ ഒരു ആഘോഷവും എന്നോർത്ത് സമാധാനിച്ചു ഓരോന്നോർത്ത് കിടന്നപ്പോൾ അമ്മ ചായകുുടിക്കാൻ വി ളിച്ചു ശേഷം കുുളിച്ച് ഉള്ളതിൽ നല്ല ഡ്രസ്സെടുത്തിട്ട് TV ക്ക് മുന്നിലിരുന്നു TV യിൽ രാജ്യത്തുള്ള കോവിഡ് മരണത്തെപ്പറ്റിയും ജനങ്ങളുടെ ദുരിതവും കണ്ടപ്പോൾ നമ്മളെത്രയോ ഭാഗ്യവാൻ മാ രാണെന്ന് തോന്നി . ഉച്ചയ്ക്ക് അമ്മ ഒരുക്കിയ സദ്യ കഴിച്ചു കുറച്ചു നേരം അനിയത്തിയോടൊപ്പം കളിച്ചു സ്കൂളിൽ ആരംഭിച്ച online quiz ൽ പങ്കെടുത്തു score sheet ടിച്ചർക്ക് അയച്ചു കൊടുത്തു . LSS സ്കോളർഷിപ്പുുമായി ബന്ധപ്പെട്ട ടീച്ചർ whatsapp ൽ അയച്ച ചോദ്യങ്ങൾ എഴുതിയെടുത്തു ടി വി യിലെ വിഷുദിന പരിപാടികൾ കണ്ടു വലിയ സന്തോഷത്തിനായി ചെറിയ സങ്കടങ്ങൾ മറക്കാം എല്ലാം ശരിയാകുുവാൻ ദൈവത്തോട് പ്രാർത്ഥിച്ച് ഉറങ്ങാൻ കിടന്നു .
സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |