പയ്യന്നൂർ സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/സഹജീവി സ്നേഹം

07:34, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സഹജീവി സ്നേഹം

ഞാൻ എന്നും രാവിലെ ഉറക്കമുണർന്ന് വീടിനുപുറത്തിറങ്ങി നോക്കാറുണ്ട്.വീടിനടുത്തുള്ള ഒരു കുളത്തിൽ എന്നും ഒരു കൊക്ക് വന്ന് വെള്ളം കുടിക്കാറുണ്ട്.എന്നാൽ ഇപ്പോൾ കടുത്ത വേനൽക്കാലമല്ലേ?കുളത്തിലെ വെള്ളമെല്ലാം വറ്റാൻ തുടങ്ങി.പാവം കൊക്ക്!എനിക്ക് സങ്കടം വന്നു.ഇപ്പോൾ ഞാൻ ഒരു വലിയ പാത്രത്തിൽ നിറയെ വെള്ളമെടുത്ത് ഒരു മരച്ചോട്ടിൽ വയ്ക്കും.കൊക്കമ്മാമനും കൂടുകാരും അതിൽനിന്ന് വെള്ളം കുടിക്കും,ചിലർ അതിൽ നിന്ന് കുളിക്കുകയും ചെയ്യും.എന്തു രസമാണെന്നോ അത് കാണാൻ! കൂട്ടുകാരേ,നിങ്ങളും ഇത് പോലെ ചെയ്യണേ......

ഫാത്തിമ എ.പി.
1 പയ്യന്നൂർ സെൻട്രൽ യു.പി.സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം