തെറ്റ് ചെയ്തു നാം പൊറുക്കാനാവാത്ത തെറ്റ്. അനീതി കാട്ടി നാം ഭൂമിയോട് തിരുത്തണം നാം ആ തെറ്റുകളെ. ഓർമ്മയുണ്ടോ മനുഷ്യന് ചെയ്തു പോയോരോ തെറ്റുകളെ? ചപ്പുചവറുകൾ വലിച്ചെറിഞ്ഞും ജലമതിൽ മഹാ വിഷം കലർത്തിയും; തിരുത്തണം നാം ഈ തെറ്റുകളെ. ചെയ്തു പോയോരോതെറ്റിൻ ഫലമതായി വന്നൂ പല വിപത്തുകളും പ്രളയവും പലതരം രോഗങ്ങളും ഒരു മഹാമാരിയായി നമ്മെ പിടിച്ചുലച്ചു. തിരുത്തണം നാം ഈ തെറ്റുകളെ അണിചേരാം നമുക്കേവർക്കും നമ്മുടെ നാടിന്റെ ക്ഷേമത്തിനായി വരും തലമുറയുടെ നന്മയ്ക്കായി.