നിത്യവും കൈകൾ കഴുകിടേണം തൂവാല കൈയ്യിൽ കരുതിടേണം സാനിറ്ററൈസറോ സോപ്പോ കൊണ്ടൂ കൈകൾ നന്നായി കഴുകിടേണം തുമ്മിയാലോ ചുമച്ചാലോ തൂവാല കൊണ്ട് മുഖം മറയ്ക്കാം സമൂഹ വ്യാപനം തടയുവാനായി വീട്ടിൽ ഒറ്റ്ക്ക് ഇരുന്നിടേണം കൊറോണ നമ്മെ പിടിച്ചിടുമേ വീടിനു പുറത്തായി ഇറങ്ങിടല്ലേ പൊലീസുമാമൻെറ ലാത്തിയുടെ ചൂടിനി നമ്മൾ അറിയരുതെ വീട്ടിൽ ഒറ്റക്ക് ഇരുന്നുവെന്നാൽ കൊറോണ നമ്മെ പിടികൂടില്ല ഒറ്റക്കെട്ടായി ഒന്നിച്ചൊന്നായി അതിജീവിക്കാം ഈ വിപത്തിനെ