ഇവിടെ ഒരു ഗ്രാമമുണ്ടായിരുന്നു വയലുകള്‍ക്കപ്പുറം കുന്നുകള്‍ ക്കപ്പുറം ഒരു ഗ്രാമമുണ്ടായിരുന്നു എൻ്റെ രമണീയമായ ഗ്രാമം ഗ്രാമത്തിലുണ്ട് പച്ചിലകൾ നിറയെ വൃക്ഷങ്ങളും അവയെ തലോടും ഇളം കാറ്റുകളും പരിശുദ്ധവും പരിപാവനവുമെൻ്റെ ഗ്രാമം പല വർണങ്ങളിൽ നിറഞ്ഞ പുഷ്പങ്ങളിൽ തേൻ നുകരനെത്തും ചിത്ര ശലഭങ്ങളും പല പല ജീവജാലങ്ങളുടെ മധുരമായ ശബ്ദങ്ങളും ഗ്രാമത്തിലുണ്ട് കുന്നുകൾക്കപ്പുറം വയലുകൾ ക്കപ്പുറമുണ്ടൊരു തെളിനീരാൽ നിറഞ്ഞ പുഴയും മത്സ്യങ്ങളും മറ്റു ജീവജാലങ്ങളും എവിടെപ്പോയി എവിടെപ്പോയി ഹരിതാഭത്താൽ നിറഞ്ഞ എൻ്റെ ഗ്രാമവും ഗ്രാമത്തിലെ കുന്നും പുഴയും മറ്റു ജീവജാലങ്ങളും ഇവിടെ വൃക്ഷങ്ങൾ മുറിച്ചു പുഴകൾ അശുദ്ധമാക്കി കുന്നുകൾ ഇടിച്ചു നിരത്തി ഒന്നുമില്ല ബാക്കി എന്തെന്നറിയില്ല മനുഷ്യരിങ്ങനെ പ്രവർത്തിക്കുന്നു ഇവിടെ ഹരിതഭംമാമൊരു ഗ്രാമ മുണ്ടായിരുന്നു ഇപ്പോളതെവിടെ അറിയില്ല എങ്ങോ മറഞ്ഞുപോയി എൻ്റെ ഗ്രാമം.