സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/ഹരിത വിദ്യാലയം
ഹരിത വിദ്യാലയം
മാവുകൾ പൂത്തു മണം പരന്നു പച്ചക്കുടയായ് ബദാം മരങ്ങൾ അണ്ണാറക്കണ്ണന്മാർ കാക്കകളും വിദ്യാലയത്തിൽ വിരുന്നു വന്നു ടീച്ചറും കുട്ട്യോളും മാന്തണലിൽ പാടിപ്പഠിക്കുവാനൊത്തു കൂടി ചക്കപ്പഴത്തിൻ മധുര ഗന്ധം ദിക്കെല്ലാം വാരി വിളമ്പി തെന്നൽ അണ്ണാനും കാക്ക കുയിലുകളും തമ്മിൽ കലഹമായ് ചക്കയുണ്ണാൻ താലോലമാടും മുരിങ്ങകളും താളം പിടിക്കുന്ന നെല്ലികളും കാണുന്നോർക്കെല്ലാം രസം പകരും ഹായ് നല്ല സുന്ദരമെൻ വിദ്യാലയം </poem>
|