പരിസ്ഥിതി സംരക്ഷണം

നാട്ടുകാരെല്ലാം വലിച്ചെറി‍ഞ്ഞീടുന്നു
വഴിനീളെ മാലിന്യക്കൂമ്പാരങ്ങൾ
പ്രകൃതിയില്ലെങ്കിൽ നാമില്ലെന്നു
തിരിച്ചറിഞ്ഞീടേണം നമ്മളാദ്യം
ഈ മണ്ണും അതിലെ വസ്തുക്കളും
നമുക്ക് മാത്രം തന്നതല്ല
പരിസ്ഥിതി മലിനമായാൽ
പൊട്ടിപ്പുറപ്പെടും പകർച്ചവ്യാധികൾ
തോടും പുഴകളും മലിനമാക്കി
മീനുകളെല്ലാം ചത്തൊടുങ്ങി
കുന്നും മലകളും ഇടിച്ചു നിരത്തി -
യവിടെല്ലാം ഫ്ലാറ്റുകൾ പൊങ്ങിടുന്നു
തോടും വയലും കയ്യേറിയെന്നാൽ
പ്രളയം , വരൾച്ച വഴിയെ വരും
പ്രകൃതിയേയെന്തിനു നോവിച്ചിടുന്നു
അത് നമ്മൾത്തൻ ഗേഹമല്ലേ
ഇനിയുളള കാലം ഒരുമയോടെ
സംരക്ഷിച്ചീടാമീ വാസഗേഹം.
 

നഷ് വ . കെ
4A ജി.എം.എൽ.പി.സ്കൂൾ മംഗലശ്ശേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത