ഈ രജനിതൻ കൂരിരുട്ടിൽ തേങ്ങുന്നൊരായിരം മാനസങ്ങൾ കത്തുന്നൊരഗ്നി ചൂളയ്ക്കുമുന്നിലായി എരിയുന്നൊരായിരം മാനസങ്ങൾ കോരിച്ചൊരിയുന്ന വർഷത്തിൻ മുന്നിലും ആളിപ്പടരുന്നു ദുഃഖത്തിൻ അഗ്നിനാളങ്ങൾ പുതുമകൾ തേടുന്ന മർത്യനുചുറ്റും പഴമതൻ വാത്മീകമിളകാതെ നിൽക്കുന്നു കാരാഗൃഹത്തിലെ കൂരിരുട്ടിൽ മിന്നാമിനുങ്ങിൻ പ്രകാശനാളം ആശതൻ മറ്റൊരു പൊൻ വിളക്കായി കത്തുന്നു മനസ്സിന്റെ ശ്രീകോവിലിൽ കാലപ്രവാഹത്തിൻ കുത്തൊഴുക്കിൽ നഷ്ടമായൊരാ സ്വപ്നങ്ങളെത്തേടി രജനിതൻ മറവിലെ തേങ്ങലായി കാത്തിരിക്കുന്നു നിങ്ങളും ഞാനും പുതിയൊരു പുലരിതൻ പൊൻ വെളിച്ചത്തിനായി കാത്തിരിക്കുന്നു നമ്മളെല്ലാവരും