നേരം പുലരുമ്പോൾ നെട്ടോട്ട മോടുന്നു നേരിൻ വഴികൾ മുറിച്ചു നീക്കുന്നു നാനാത്വത്തിൻ ഏകത്വം നാൾക്കുന്നാൾ അകന്നുപോയി ആരോഗ്യകരമാം ശീലങ്ങളും ആഹാരത്തിൻ തനിമയും ആഹാരത്തിൻ പഴമയും ആരോപാടും പല്ലവിയായ് താൻ പിറന്ന മക്കൾ തന്നോട് ചെയ്യും പാപങ്ങൾ കണ്ട് തമ്പുരാൻ നൽകിയ ശിക്ഷയ്ക്ക് തിരുത്തി നാം എഴുതിയനാദം "കൊറോണ" രക്ഷിക്കണം പ്രകൃതിയെ സൂക്ഷിക്കണം ആരോഗ്യത്തെ മാനിക്കണം ആചാരങ്ങൾ വീണ്ടെടുക്കാം നമ്മുടെ ഭൂമിയെ.