സെൻറ് ജോർജ്ജെസ് യു.പി.സ്കൂൾ ചാത്തന്നൂർ/അക്ഷരവൃക്ഷം/അമ്മ

അമ്മ

അമമയെ സ്നേഹിക്ക കുഞ്ഞേ നിൻറെ
അമ്മത്തിരുമൊഴിയേയും
അമ്മിഞ്ഞ പാലൂട്ടിയാദ്യമെന്നുള്ളിലായ്
നന്മതൻ പൂമരം നട്ടതമ്മ
ആദ്യമായി അമ്മയെൻ കാതിൽ തൂകും
ആർദ്രമാം വാത്സല്യമായി
താലോലം പാടി താരാട്ടിൽ , നറു തേനും വയമ്പുമായ്
അമ്മയെൻ ദൈവമാണമ്മയെൻ ജീവനാ-
ണമ്മ തന്നെ എൻറെ ജീവിതവും
കുഞ്ഞികൈ രണ്ടിലും തരിവളയും കുഞ്ഞി-
കണ്ണിലായ് കൺമഷിയിട്ടു
പുഞ്ചിരി തൂകി എൻ അമ്മ നറു-
കൊഞ്ചലിൻ തേൻകണമായി
പാട്ടിൽ കരിമ്പു നീരായ്
വാക്കിൻ പൊരുളമൃതായി
കാലിടറാതെ നടത്തിയെന്നെ പിന്നെ അക്ഷര മുറ്റത്തു കൊണ്ടു നിർത്തി
ഉണ്ണാതുറങ്ങാതെ കുടെ നിന്നു
എൻറെ താങ്ങും തണലുമായ് എൻ
അമ്മ അമ്മത്തിരുമൊഴിയല്ലൊ
കുഞ്ഞേ നമ്മെയുണർത്തിയതെന്നും.

ആർദ്ര ശ്രീരാജ്
6 B സെൻറ് ജോർജ്ജെസ് യു.പി.സ്കൂൾ ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത