ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/രോദനം

രോദനം

എന്തേ നീ ഇന്നു വീണു കിടക്കുന്നു
ആ കിടപ്പിലെന്തേ ഒരു മൗനം
നീ വീണതോ അതോ നിന്നെയും
വീഴ്ത്തിയോ ആ കാട്ടാളന്മാർ

നിന്നുടെ മരണം അവരുടെ അധ:പതനം
ഈ സത്യം അവരെന്തേ അറിയുന്നില്ല
വിദ്യയും വിവരവും പഠിച്ചിട്ടെന്തേ
സഹജീവികളെ അവർ കൊന്നൊടുക്കുന്നു

ഇനിയുമെന്തേ അവർ തിരിച്ചറിയുന്നീല
പ്രളയമായും മഹാമാരിയുമായുള്ള
നിന്നുടെ മധുര പ്രതികാരം
നിന്നുടെ മറ്റൊരു ഭാവം

എന്തേ കേവലം വാക്കുകളിൽ
മാത്രം ഒതുങ്ങി നിന്നീടുന്നു
നിൻ്റെ മഹിമകളും നിന്നുടെ സംരക്ഷണവും

പരിസ്ഥിതി സംരക്ഷണം നിറവേറ്റിയില്ലെങ്കിൽ
പരിതസ്ഥിതി മോശമാകുമെന്നോർക്കുന്നില്ലവർ
ശാന്തിയും സമാധാനവും പ്രദാനം ചെയ്യുമീ
അമ്മതൻ സുരക്ഷ നമ്മുടെ കൂടിയാണെന്നോർക്കുക നന്ന്.

 

മുഹമ്മദ് ആഷിക്ക് എ
9 B ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത