നാടാകെ പനി ,എങ്ങും പനി അയ്യോ! പേടി നെട്ടോട്ടം! എല്ലാപേരും വെവ്വേറെ, കൈയും മേലും സോപ്പിൽ മുങ്ങി. മാസ്കും കെട്ടി നടപ്പാണ്. കല്പനകൾ പാലിച്ചെല്ലാരും വീട്ടിലിരിപ്പാണ്. അച്ഛനു പേടി, എനിക്കു പേടി അവനു, പേടി അമ്മക്കും പേടി, എന്തൊരു മാറ്റം നാടാകെ! എന്തൊരു കാലം ഇതെന്ന് ? കേരളമെന്നേ ഒറ്റക്കെട്ട്. ഈ മാരിയെ തുരത്താനായ്, മുഖ്യനും ടീച്ചറും ഒപ്പമുണ്ട്. ഞങ്ങളെല്ലാം മുന്നോട്ട് ! ഞങ്ങളെല്ലാം മുന്നോട്ട് !!