20:16, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ChowaraGHSS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു പുഴുവായാണ് ഞാനുറങ്ങിയത്
നിരാശയുടെ പടുകുഴിയിൽ
വിയർത്തൊലിച്ച് പിറുപിറുത്തും ഏങ്ങിക്കരഞ്ഞും........
ഒരു ദീർഘനിശ്വാസത്തിന്റെ ഇടവേളയിലെപ്പോഴൊ
വിറയാർന്ന കരങ്ങളാൽ നനുത്ത സ്പർശമേകി
ആരോ എന്നോടു പറഞ്ഞുകൊണ്ടേയിരുന്നു...
നിന്റെ ഉണർവ്വ് ,അത് അതിജീവനത്തിന്റെ
ആൾരൂപമായിരിക്കണമെന്ന്
കാരണം നീ ഉണരേണ്ടത് പുഴുവായല്ല....
അതെ പുഴുവായുറങ്ങിയ ഞാൻ
ഉണർന്നത് ഒരു പൂമ്പാറ്റയായ് ആയിരുന്നു
എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും വർണ്ണചിറകുവിടർത്തിയ
അതിജീവനത്തിന്റെ ആൾരൂപമായ്,
പ്രതീക്ഷയുടെ ആൾരൂപമായ്.