ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ഭൂമിയുടെ കാവലാളാകാം
ഭൂമിയുടെ കാവലാളാകാം
ഭൂമിയുടെ കാവലാളാകാം ------------------------------- ഇന്ന് നാം നേരിട്ടു കൊണ്ടിരിക്കുന്ന ഗുരുതരമായ ഒരു പ്രശ്നമാണ് പരിസ്ഥിതിയെ സംബന്ധിച്ചുള്ളവ. അത് കൊണ്ടുതന്നെ പരിസ്ഥിതിമലിനികരണം എന്നത് നമ്മെയും നമ്മുടെ കുടുംബത്തെയും ജിവിതരീതികളെയും ബാധിക്കുന്നു. ഇത് നമ്മുടെ സമുഹത്തെയും ബാധിക്കുന്നു. മിക്ക ജീവിതശൈലി രോഗങ്ങളും ഉണ്ടാകുന്നത് പരിസ്ഥിതി പ്രശ്നങ്ങളിൽ നിന്നാണ്. പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളിൽ മുഖ്യപങ്കുവഹികുന്നത് ഭുമിയുടെ കവചമായ ഓസോൺ പാളികളിൽ ഉണ്ടായിട്ടുള്ള വിള്ളലുകളാണ്. മനുഷ്യർ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന കാര്യങ്ങളിലൂടെ അന്തരിക്ഷത്തിൽ എത്തിചേരുന്ന കാർബൺ ഡൈഓക്സൈസ് (co2), മിഥേൻ, നൈട്രസ്ഓക്സൈസ്, ക്ലോറോഫ്ലൂറോ കാർബൺ എന്നീ വാതകങ്ങളുടെ അളവ് കൂടികൊണ്ടിരികകയാണ്. ഇവ ഓസോൺപാളിയുടെ തകർച്ചക്ക് കാരണമാകുന്നു. തൻമൂലം ആഗോളതാപനം ഉണ്ടാകുകയും അത് നമ്മെ ബാധികുകയും ചെയ്യന്നു.ഇതിനായി നാം ചെയ്യേണ്ടത് ഇത് മത്രമാണ്. നമ്മുടെ ചുറ്റുപാടും മരങ്ങളും കാടുകളും വച്ചുപിടിപ്പിക്കുക. സംരക്ഷിക്കുക. വനപ്രദേശങ്ങൾ വിസ്തൃതമാക്കുന്നതുവഴി ആഗോളപാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാസ്ഥിരതയും ഉറപ്പാകുക. ഇതിലൂടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുവാനും അതുവഴി ഓസോൺ വിള്ളലിനു കാരണമാകുന്ന ഗ്രീൻഹൗസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് നാം ചെയ്യേണ്ടത്. "പരിസ്ഥിതിയാണ് ജീവൻ്റെ നിലനിൽപ്പിന് ആധാരം ". ഈ ആപ്തവാക്യം പ്രാവർത്തികമാക്കാനുള്ള പരിശ്രമങ്ങളിൽ ആവട്ടേ നാം ഓരോരുത്തരും.... വരും ദിനങ്ങളിൽ.
|