ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/അക്ഷരവൃക്ഷം/കൊറോണ സൃഷ്ടിച്ച മാറ്റം

20:08, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ സൃഷ്ടിച്ച മാറ്റം

കൂട്ടിലിട്ട പക്ഷിപോൽ തേങ്ങുകയാണെങ്കിലും
ഇന്നുനാം സുരക്ഷാവലയത്തിനകത്താണ്...
ഇന്നുനാം വീടകങ്ങളിൽ അടയ്ക്കപ്പെട്ടപ്പോൾ
നാം അറിയാതെയറിയുന്നു നമ്മളാൽ-
കൂട്ടിനകത്തായ പക്ഷിയുടെ വേദന....
അന്നു നാം ചെയ്‍തുകൂട്ടിയ കൊടുംക്രൂരതകൾ ഇന്നുനാം-
മരണഭീതിയിലൂടെ അനുഭവിക്കുന്നു.......
പ്രകൃതിയാം മാതാവിന്റെ മക്കൾ ഇല്ലാതാകുമ്പോൾ
നാമറിഞ്ഞില്ല ആ അമ്മയുടെ വേദനയും പകയും......
ഇന്നീ ലോകം ജീവനുവേണ്ടി തേങ്ങുമ്പോൾ
പ്രകൃതി വീണ്ടും തൻ സന്തുലിതാവസ്ഥായിലെത്തുന്നു........
മനുഷ്യന്റെ പിൻ വാങ്ങൽ ഭൂമിക്ക് രക്ഷയാവുന്നു......
വീണ്ടും അന്തരീക്ഷം മലിനീകരണത്തിൽ നിന്നും മുക്തി നേടുന്നു.....
എങ്കിലും പ്രാർത്ഥിക്കുന്നു മനുഷ്യജീവരക്ഷയ്ക്കായി....
ആയിരങ്ങൾ മണ്ണിനടിയിലും, ലക്ഷങ്ങൾ മരണഭീതിയിലും.......
എന്നു തീരുമീ മഹാമാരി....?
എന്നു നാം സാധാരണ ജീവിതം നയിക്കും......?

ശ്രീയ കൃഷ്ണൻ ആർ
10 ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം