ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതി

19:47, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

പ്രകൃതി അമ്മയാണ്.അമ്മയെ അപമാനിക്കരുത്.പ്രകൃതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും.1972 മുതലാണ് ലോകപരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. എല്ലാമനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിദ്ധ്യത്തിന്റ എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട് എന്ന സങ്കല്പമാണ് ലോകപരിസ്ഥിതി ദിനത്തിന്റ കാതൽ.നമ്മുടെ പ്രക്യതിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഖപ്രദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.
നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറിവരുകയും ചെയ്യുന്നു.മനുഷ്യവർഗ്ഗത്തെ തന്നെ ഇല്ലാതാക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നുപിടിക്കുന്നു. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പ്രകൃതിക്ക് ദോഷകരമായി ഭവിക്കുന്നു. അതുകൊണ്ട് പ്രകൃതി സംരക്ഷണത്തെ കഴിയുന്നത്ര ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം സാധ്യമാക്കേണ്ടത്.
ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന്റെ പ്രധാനകാരണം അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിന്റെ വർദ്ധനയാണ്.ഭുമിയുടെ അന്തരീക്ഷത്തിലേക്ക് ഓരോ വർഷവും വ്യാപിക്കുന്ന ഏതാണ്ട് 2300 കോടി ടൺ കാർബൺഡയോക്സൈഡിന്റെ 97 ശതമാനത്തോളം വികസിത രാജ്യങ്ങളുടെ സംഭാവനയാണ്.
നമ്മുടെ പ്രകൃതിയെ ശുചിത്വത്തോടെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നു ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു.

അൽഫിയ എസ്
5എ ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം