സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/അക്ഷരവൃക്ഷം/അപ്രതിക്ഷിത അതിഥി

18:50, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13047 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അപ്രതിക്ഷിത അതിഥി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്രതിക്ഷിത അതിഥി

അപ്രത്യക്ഷമായി വന്നൊരു
അതിഥിയാം കൊറോണയെ
തുരത്തിടാം ജനങ്ങളെ നമുക്കൊന്നയ്
ലോക്ഡൗൺ എന്നൊരരു ആയുധം
കൈയിലേന്തി തുരത്തുവിൻ കൊറോണയെ
ഐസലേഷൻ എന്നൊരു കാരാഗ്രഹത്തിൽ
അകപ്പെടാതിരിക്കാം നാം കരുതലോടെ
മരണത്തെ ജയിക്കുവാൻ കൊറോണയെ
തുരത്തുവാൻ മുന്നേറുവിൻ നാം ഒരുമയാലെ
പാലിക്കുവിൻ നാം സാമൂഹികാകലം
കൈകൾ കഴുകുക കൈകോർത്തു നിൽക്കുക
പ്രതിരോധ ശക്തിയെ കൂട്ടിടുക
രോഗബാധിതരെ ഒറ്റയ്ക്കല്ല നിങ്ങൾ
കൂട്ടിനുണ്ട് കൂടെയുണ്ട് ലോകമൊന്നായ്
വരും കാലങ്ങളിൽ സ്വതന്ത്രരായ് ജീവിക്കുവാൻ
കഴിഞ്ഞിടാം നമുക്കിപ്പോൾ വീടുകളിൽ
ഏതൊരു വിപത്തിനെയും അതിജീവിക്കാനായ്
നമുക്കൊത്തുചേരാം ഒന്നുചേരാം

കാവ്യ തോമസ്
8 B സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്
തളിപ്പറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത