ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/വൃത്തിയും വ്യക്തിയും

18:12, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തിയും വ്യക്തിയും


ശാസ്ത്രം ഇത്രയും വികസിതമായി മുന്നേറുന്ന ഈ ആധുനിക കാലത്തും covid 19 എന്ന virus മാനവരാശിക്ക് എതിരെ ഒരു വിലങ്ങുതടിയാകുന്നുണ്ടെങ്കിൽ,അതിനർത്ഥം വികസനങ്ങളും പുരോഗതിയും കൊണ്ടു മാത്രം ജീവിതം ധാന്യമാകുന്നില്ല എന്നാണ്. China എന്ന വമ്പൻ വികസിത രാജ്യത്തിൻറെ ദക്ഷിണ വ്യവസായ കേന്ദ്രമായ വൂഹാനിൽ നിന്നും covid 19 എന്ന virus ഒരു മഹാമാരിയായി പെയ്തു തുടങ്ങിയെങ്കിൽ ,ആ പ്രദേശത്തിലെവിടെയോ കണ്ടില്ലെന്നു നടിക്കാനാകാത്ത വിധത്തിലുള്ള വൃത്തിഹീനതയും ഒരു വൈറസിനെ ജനിപ്പിക്കാൻ തക്ക കഴിവുള്ള ബലഹീനമായ ആശുചിത്വവും ഒളിമറയാതെ നിലനിൽക്കുന്നു എന്നത് അവിശ്വസനീയമല്ല. വൂഹാനിലെ മർക്കറ്റുകളുടെ പ്രകൃതം നാം ഏവരും സോഷ്യൽ മീഡിയകളിലൂടെ കണ്ടറിഞ്ഞതാണ്.ജനനിബിഢമായ അത്തരമൊരു പ്രദേശത്തു നിന്നും വൈറസുകൾ എത്രയും വേഗം വ്യാപിച്ചുവെങ്കിൽ അതിനു പുറകിലുള്ള ഭവിഷ്യത്ത് നാം മനസ്സിലാകേണ്ടിയിരിക്കുന്നു. ഒരു ലക്ഷത്തോളം അടുക്കാരായ മരണങ്ങളും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് മുതൽ മുംബൈ ഗലികളിലെ പട്ടിണിപാവങ്ങളിൽ വരെ വൈറസ് വ്യാപകമായ ഈ കാലയളവിലാണ് എന്തു കൊണ്ട് ഇതു വ്യാപിക്കുന്നുവെന്നും അതിനു പുറകിലുള്ള കാര്യഗൗരവർത്തിനും പ്രസക്തിയാർജ്ജിക്കുന്നത്. ഒരിക്കലും ഈ വൈറസുകൾ വായുവിലൂടെ പകരുന്നില്ല.വൈറസുകളുടെ ശക്തി നമ്മുടെ ശുചിത്വത്തിലുള്ള ബാലഹീനതയാണ്. എന്നാൽ ഇത്തരമൊരു സഹചഎയത്തിന് മുന്നേ നാം പാലിക്കേണ്ടതും മരണം വരെ നിലനിർത്തേണ്ടതുമായ ഒരു നിഴലാണ് ശുചിത്വം. ഇതിന്റെ ഭാഗമായിട്ടാണ് പല വീഡിയോകളും viral ആകുന്നത്.സാമൂഹിക വ്യാപനത്തിലൂടെ ഈ വൈറസ് ശക്തിയാര്ജിക്കാതിരിക്കാൻ ഇവകൾ ഒരു കച്ചിത്തുരുമ്പു തന്നെയാണ്. നമ്മുടെ കവൽഭടന്മാരായ കേരളത്തിന്റെ അഭിമാന പൗരൻമായ കേരളം പോലീസും മെഡിക്കൽ ഫീൽഡും ഒത്തൊരുമായോടെ ഗാനങ്ങളിലൂടെയും നൃത്തച്ചുവടുകളിലൂടെയും ശുചിത്വപാഠങ്ങൾ പങ്കുവെയ്ക്കുന്നു.എന്നാൽ അതവരുടെ തൊഴിലിന്റെ ഉത്തരവാദിത്വമാണെന്നു പറഞ്ഞു അവഗണിക്കാതെ ,പുച്ഛിക്കാതെ ,അവർ നാടിനോടു ചെയ്യുന്ന നന്മയാണെന്നു തിരിച്ചറിയാൻ നാം പ്രാപ്തരാകുക. "എന്നെ ബാധിക്കില്ല,ഞാൻ ഇത് പാലിക്കേണ്ട കാര്യം ഇല്ല" എന്ന് കരുതുന്ന കാരണവന്മാരുടെ കാലം കഴിഞ്ഞിരിക്കുന്നു.sanitaisar ഉപയോഗിച്ചു 20 minute നേരം കൃത്യമായി കൈകൾ വൃത്തിയാക്കുന്ന, പുറത്തിറങ്ങുമ്പോൾ mask ധരിക്കുന്ന, lockdown പാലിക്കുന്ന,പോലീസിനെയും ആരോഗ്യപ്രവർത്തകരെയും മാനിക്കുന്ന,അവരെ അംഗീകരിക്കുന്ന നാട്ടിനായി പ്രാർത്ഥിക്കുന്ന നല്ല പൗരന്മാരുടെ കാലമാണിത്. "സമൂഹനന്മ ആഗ്രഹിക്കുന്ന മനുഷ്യൻ സ്വജീവിതം അതിന് മാതൃകയാകണം പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്താനും സന്നദ്ധനാകണം." അതിനാൽ നാം അറിയുക "The body is your temple.Keep it pure and clean for the soul to reside in. അങ്ങനെയാകയാൽ covid19 വൈറസിനെ തന്നാൽ കഴിയുന്ന വിധം ഒരു പരിധി വരെ അകറ്റി നിർത്താം TRY TO BECOME A GOOD CITIZEN .🇮🇳 Stay @ home... Stay safe.


Joudana N R
9 D ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം